lingavicharam

lingavicharam

A Story by harishbabu
"

malayalam short story

"
�™ിം�-വിചാരം
**************


പണ്ടൊരിക്കൽ രണ്ട് കുട്ടികൾ അൻപത് പൈസയുടെ �'രു നാണയം വച്ച് കളിക്കുകയായിരുന്നു .

" കുട്ടുവേ നാണയമെറിയുമ്പോൾ ഹെഡ് വരുകയാണെങ്കിൽ ഈ കഥാപുസ്തകത്തി�™െ ആനകളെ�™്�™ാം ചേച്ചിക്ക്. ടെയി�™ാണെങ്കിൽ കുതിരകളെ�™്�™ാം നീയെടുത്തോ"

" ശരിയേച്ചി. പക്ഷെ നാണയം ഞാനെറിയാം"

അങ്ങനെയവർ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അടുക്കളയിൽ നിന്ന് അമ്മ �'രു രസത്തി�™ുംകൂടെ വിളിച്ചു പറഞ്ഞു:

" വയസ്സാംകാ�™ത്ത് ഞങ്ങളെയാര് നോക്കുമെന്നുകൂടി നറുക്കിട്ട് നോക്ക് പിള്ളേരേ"

കുട്ടികളി�™ൊരാൾ ഉത്സാഹത്തോടെ നാണയം മുകളി�™േക്ക് തട്ടി. അത് മച്ചിൻമേ�™െവിടെയോ മറഞ്ഞൂ. കുട്ടികൾക്ക് നാണയം നഷ്ടമാകുന്നു.പാതി ചാരിയ ജന�™ി�™ൂടെ നി�™ാവ് ചരിഞ്ഞു വീഴുന്നുണ്ട്. തേക്കിൽ തീർത്ത �'റ്റപ്പാളി തെ�™്�™ൊന്ന് നീക്കി വ�™ത്തേ കണ്ണുകൊണ്ട് �-ണേശൻ ചരിഞ്ഞു നോക്കി. മൂപ്പി�™ാൻ ഉറങ്ങുന്നുണ്ട്. രണ്ട് ദിവസമായി പഴയ ആ �-ന്ധം വീണ്ടും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇഷ്ടൻ. ഭാര്യം സ്ഥിരം പറയാറുണ്ടായിരുന്ന ആ " മനുഷ്യനെക്കൊ�™്�™ുന്ന വാട". മേശപ്പുറത്ത് കൊട്ടംചുക്കാദി, ക�™്യാണകഘെതം, ബ�™ാരിഷ്ടം, പുനർന്നവാസവം ഇവയെ�™്�™ാം നിരത്തി വച്ചിട്ടുണ്ട്. ചെറിയൊരു പീഠത്തിൽ നി�™വിളക്കും ഹരിനാമകീർത്തനവും. ചുമരിൽ അമ്മയുടെ മാ�™യിട്ട ഫോട്ടോ. അമ്മ മരിച്ചിട്ട് അധിക കാ�™മായിട്ടി�™്�™. അസ്ഥി തുളസിത്തറയി�™െ കുടത്തി�™ുണ്ട്. ദ്രവിച്ച് തുടങ്ങിയ ചെറിയൊരു അ�™മാരയിൽ ഏതാനും ആധാരക്കെട്ടുകളും പാസ്ബുക്കും. പിന്നെ �'രു കട്ടിൽ, അച്ഛൻ. ഇത്രയെയുള്ളു. മറ്റു മുറികളെ�™്�™ാം അടച്ചിട്ടിരിക്കുന്നു.

ഇര തേടിയിറങ്ങിയ പൂച്ചയെപ്പോ�™െ വീടു ചുറ്റി �-ണേശൻ അതേ പുരയിടത്തിൽ തന്നെയുള്ള തന്റെ പുത്തൻ വീട്ടി�™േക്ക് പോയി. കട്ടി�™ിൽ കിടന്ന ഉടനെതന്നെ തന്റെ പ്രശ്നങ്ങളുടെ കെട്ടഴിച്ച് തിരയാനും തുടങ്ങി. ഭാര്യ അടുത്തുറങ്ങുന്നുണ്ട്. പ്രശ്നങ്ങൾ പ�™താണ് �-ണേശന്. ഉറക്കമി�™്�™ായ്മയാണ് അതി�™ൊന്ന്. �"ഫീസി�™െ ജയചന്ദ്രനോട് കാര്യം പറഞ്ഞപ്പോൾ അയാൾ പറഞ്ഞതിങ്ങനെയാണ്.

" അനിയാ നാ�™്പത് കഴിഞ്ഞ എ�™്�™ാ ആണുങ്ങൾക്കുമുള്ളതാണ് ഈ ഉറക്കപ്രശ്നം. നിനക്കിത�™്പം നേരത്തെ വന്നൂന്നെയുള്ളു. ബാ�™നരപോ�™െ. വന്നപോ�™ങ്ങ് പോകേം ചെയ്യും"

സഹപ്രവർത്തകരോട് പറയാനാകാത്ത സ്വ�™്പം ഉദ്ധാരണ പ്രശ്നവുമുണ്ട് �-ണേശന്. ഭാര്യ " ഇന്നും തഥൈവാ വ�™ിയ പ്രതീക്ഷകളൊന്നുമി�™്�™െന്ന" രീതിയിൽ നേരത്തെയുറങ്ങുന്നതിൽ അയാൾക്ക് ചെറിയ ജാള്യതയും അപകർഷതാബോധവുമുണ്ട്.

പഴയ വീട്ടിൽ താമസിക്കുമ്പോഴേയുണ്ട് ഈ ഉറക്കത്തിന്റെ പ്രശ്നം. രാത്രി രണ്ടുമണിയാകുമ്പോൾ �-ണേശൻ കണ്ണും മിഴിച്ച് കിടക്കും. മൂപ്പി�™ാനും മൂപ്പത്തിക്ക് തന്നെപ്പോ�™െ ഉറക്കമി�™്�™െങ്കി�™ും �'രു പ്രശ്നവുമി�™്�™�™്�™ോ എന്ന് ചിന്തിക്കും. പാതിരാത്രി രണ്ടെണ്ണവും കൂടി അടുത്തമുറിയിൽ കിടന്ന് സംസാരിക്കുകയാണ്.

" വസ്തുക്കരം അടക്കാൻ സമയമായി"

" ആ സദാശിവൻ വരുമ്പോ പറയോ. ഞായറാഴ്ച ശ്രീകാര്യത്ത് പോണ്ടേ. കുഞ്ചൂട്ടി�™െ രവീടെ മോളെ വിളിച്ചോണ്ട് വന്നിട്ട് രണ്ട് മാസായി. �'ന്നും കൊണ്ട് കൊടുക്കാൻ പറ്റീ�™്�™"

" അതിന് അതങ്ങ് പുറത്ത�™്�™േ?"

" മൂത്തതിന്റെയ�™്�™ . ഇളേതിന്റെ വട്ടിയൂർക്കാവയച്ചതിന്റെ കാര്യാണ് പറഞ്ഞത്"

"വിളമുഴുവനും കാടായി"

" തങ്കദാസിനെ വിളിച്ച് വെട്ടിച്ച് കുറച്ച് കന്ന് വാങ്ങി നടണം. പിള്ളേര് കളിക്കണ സ്ഥ�™ാണ്. വ�™്�™ ഊര്ണത് കേറീരുന്നാ�™ും അറിഞ്ഞൂടാ"

രാവി�™െയാകുമ്പോൾ ഭാര്യയുടെ ക�™ി മുഴുവനും �-ണേശൻ കാണണം.

" ഈ വീട്ടി�™ൊരു വസ്തു ചിന്തിക്കാനോ പറയാനോ പറ്റൂ�™്�™. �™ോകത്തി�™ിവിട മാത്രമ�™്�™ വയസ്സ് ചെന്നവരുള്ളത്. രാത്രി ചെവികേട്ട് കിടന്നുറങ്ങാൻ പറ്റൂ�™്�™. �'ന്നരക്ക് എണീറ്റിരുന്ന് പറയാൻ പറ്റിയ വിഷയേ"

ഭാര്യയുമായുള്ള കിടപ്പുവശത്തിൽ ചി�™ പോരായ്മകളുള്ള കാര്യം പറഞ്ഞ�™്�™ോ. അതിന്റെ കൂടെ നാ�™ാള് കൂടുമ്പോൾ ചി�™ പദവി പ്രശ്നങ്ങളുമുണ്ട്. ഭാര്യ ഐഎസ്ആർ�"യി�™ാണ്. അപ്പോൾ വരുമാനത്തുകയുടെ കാര്യത്തി�™െങ്കി�™ും കുറച്ചൊന്ന് മുകളിൽ നിൽക്കാൻ �-ണേശൻ പാടുപെടുന്നുണ്ട്. താൻ ജോ�™ി ചെയ്യുന്ന മൾട്ടിനാഷണൽ കമ്പനിയി�™െ പ്രമോഷന് വേണ്ടി അയാൾ കിണഞ്ഞ് പണിയെടുക്കുന്നു.

കാര്യങ്ങളിങ്ങനെയായപ്പോൾ , കിട്ടേണ്ടതിൽ �'രേക്കർ നേരത്തേ എഴുതിവാങ്ങി അമേരിക്കയി�™ുള്ള ചേച്ചിയുടെ കൈയ്യിൽ നിന്നും കുറച്ച് ചോദിച്ച് �-ണേശൻ �'ട്ടും കുറക്കാതെയൊരു കൊട്ടാരം വച്ചു. അപ്പോഴും ഭാര്യ വിടുന്ന മട്ടി�™്�™.

" �-ീതുവേച്ചിക്ക് പൈസതന്നാമതിയ�™്�™ോ. രണ്ടുംകൂടി എന്റെ ചുമ�™ി�™ാവട്ടേന്ന്. കാശ് എന്റച്ഛന്റൂടെ ചോദിച്ചാ മതിയായ്രുന്നു. അതിന് വയ്യ. �'ടപ്പെറന്നോത്തിയോട് എരക്കണം"

അങ്ങനെ �-ണേശന് പ്രശ്നങ്ങളൊരിക്ക�™ും തീരുന്നി�™്�™. എന്നാൽ ഇപ്പോൾ ഇഷ്ടന്റെ പ്രശ്നം അതൊന്നുമ�™്�™. മൂപ്പി�™ാനെ നോക്കാൻ ഏർപ്പെടുത്തിയ ആൾ രണ്ടു ദിവസമായി വരുന്നി�™്�™. അയാളുടെ അമ്മ കിണറ്റിൻ കരയിൽ വീണ് ഇടുപ്പ് പൊട്ടിയത്രെ.

രാവി�™െ എണീറ്റ് ബ്�™ൂടൂത്ത് കുറ്റിയെടുത്ത് ചെവിയിൽ തിരുകിക്കൊണ്ട് �-ണേശൻ ചോദിച്ചു:

" ഇന്നെങ്ങാനും വരോ?"

" സാറേ രണ്ടു ദിവസം കൂടിയൊന്ന് അഡ്ജസ്റ്റ് ചെയ്യണം. അമ്മക്ക് കണ്ണും പിടിയുമൊന്നും കണ്ടൂട. അതാ. വയസ്സ് തൊണ്ണൂറ്റിയൊന്നായെ. �"ർമ്മയും ശരിക്കി�™്�™. �'രാളെപ്പഴും വേണം. ഭാര്യ മോൾടെ കൂടെയാണ്. മറ്റെന്നാളെങ്ങനെയെങ്കി�™ും ഞാനവിടെയെത്താം"

മൂപ്പി�™ാനെ നോക്കുന്നതിനാൽ രണ്ടുദിവസമായി �-ണേശന് ജിമ്മിൽ പോകാനും പറ്റുന്നി�™്�™. അയാൾ പുത്തൻകൂറ്റുകാരെപ്പോ�™െ വിവരസാങ്കേതികവിദ്യാ ജോ�™ിയായതിനാൽ ആവശ്യത്തി�™ധികം ജങ്ക്ഫുഡ് കഴിച്ച് പൊണ്ണത്തടി വച്ചിട്ടുണ്ട്. ന�™്�™ വ്യായാമം ഉപദേശിച്ചിരിക്കുകയാണ് ഡയറ്റീഷ്യൻ. തടികുറയാൻ ആരോ കൊടുത്ത മരുന്നുകൾ കണ്ടമാനം കഴിച്ച് ഷു�-റുമുണ്ടിപ്പോൾ. ഏണിപ്പടികൾ �'രു വട്ടം കയറുമ്പോഴേ കിതക്കാൻ തുടങ്ങും.

മുറുകിമുറുകി �-ണേശൻ രണ്ട് ദിവസം അഡ്ജസ്റ്റ് ചെയ്തു. രണ്ടാം ദിവസം �"ഫീസിൽ നിന്ന് വന്ന് നോക്കിയപ്പോൾ അച്ഛൻ ആധാരങ്ങളൊക്കെ എടുത്തു നോക്കുകയാണ്. കൂട്ടിരിപ്പുകാരൻ വരാത്ത �"രോ ദിവസവും അച്ഛന്റെ ഭാരം കൂടി വരുകയാണ്. അപ്പോഴാണിങ്ങനെയൊരു കാഴ്ച.

" ആർക്കും വേണ്ട ഇതൊന്നും. ആരെത്തോപ്പിക്കാൻ എണ്ണിപ്പറക്ക്ണ്. സൊന്തം മോൻ എടുത്തോണ്ട് പോയി പണയം വയ്ക്കോന്ന് പേടി. കഞ്ഞിക്കിളവൻ! "
ചവിട്ടിയുറപ്പിച്ച് �-ണേശൻ പോയി. പിറ്റേന്ന് രാവി�™െ കൂട്ടിരിപ്പ് ഏജൻസിയെ വിളിച്ച് അയാൾ പറഞ്ഞു:

" തൊഴി�™ിനോട് മാന്യത വേണം. വന്നി�™്�™െങ്കി പകരമൊരാളെ അയക്കാനുള്ള മര്യാദ അങ്ങേർക്കി�™്�™. പൈസയെണ്ണി വാങ്ങണത�™്�™േ. നിങ്ങക്കുത്തരവിത്ത്വമൊന്നുമി�™്�™േ"

" സാറിന്നുകൂടി ക്ഷമിക്കണം. ആള് �™ീവി�™ാണ്. ഇന്നത്തേക്കാരേങ്കി�™ും കിട്ടുമോന്ന് നോക്കട്ടെ. കോവിഡൊക്കെ ആയതുകൊണ്ട് സ്റ്റാഫുകൾ കുറവാ. നാളെ രാവി�™െ തന്നെ അയാൾ ജോയിൻ ചെയ്യും"

അവിടെയൊക്കെ �'ന്ന് അടിച്ചുവാരാനും പടർന്നു കയറുന്ന തൊട്ടാവാടിയൊക്കെ ചെത്തിപ്പറിച്ച് തീയിടാനും �'രു ഹിന്ദിക്കാരനെ ഏർപ്പാടാക്കിയിരുന്നു. അയാൾക്കുള്ള നിർദ്ദേശങ്ങൾ കൊടുത്തശേഷം �'ന്ന് റോന്തുചുറ്റി മുറിക്കടുത്ത് വന്ന് ജന�™ി�™ൂടെ വിളിച്ചു പറഞ്ഞു:

" �-ുളികവ�™്�™ോം വേണോങ്കി പറയണം. ത�™കറങ്ങി വീണ് എടുത്തോണ്ട് നടക്കിനിവിടെ നേരമി�™്�™"

സന്ധ്യക്ക് വന്ന് ന�-ക്കിയപ്പോൾ പകരത്തിനൊരുത്തനും എത്തിയിട്ടി�™്�™. ഇറയത്ത് �™ൈറ്റ് �"ൺ ചെയ്തിട്ടി�™്�™. മുഷിഞ്ഞ തോർത്തുകൾ �'ന്നുരണ്ടെണ്ണം അതേപടി കിടക്കുന്നു. എച്ചിൽ അങ്ങിങ്ങായി കിടപ്പുണ്ട്. അച്ഛന്റെ ഭാരം �'ന്നുകൂടി കനത്തു.

" ഞാനൊരു പാവമായിപ്പോയി. വേറെയാരെങ്കി�™ുമായിരുന്നെങ്കി തീർത്തേനെയിവിടെ. വേണ്ടരീതിയിൽ വളർത്താനുള്ള മനസ്സി�™്�™െങ്കി മക്കളെ �'ണ്ടാക്കാൻ നിൽക്കര്ത്"

രക്തം കണ്ടാൽ ക�™ങ്ങുന്നത് കൊണ്ട് താനൊരു പാവവും ധൈര്യം കുറവുള്ളവനുമാണെന്നാണ് �-ണേശൻ വിചാരിക്കുന്നത്. അതിന് കാരണം അച്ഛനാണത്രെ. പ്രഭാകരൻ നായർ സർക്കിളാകുന്നതിന് മുമ്പ് എസ്ഐ ആയിരുന്നകാ�™ത്ത് �'രു പ്രതിയെ പിടിക്കുന്നതിനിടെ അയാളുടെ തന്നെ കത്തി വാക്കി�™്�™ാതെ കൊണ്ട് കുറേ നാൾ ആശുപത്രിയിൽ കിടന്ന് മരിച്ചു. ആ സംഭവത്തെന് ശേഷം അതുമായിട്ട് ബന്ധപ്പെട്ട ചി�™ ചിന്തകൾ അദ്ദേഹത്തെ അ�™ട്ടിയിരുന്നു. അതിനാൽ മകൻ കുട്ടിക്കാ�™ത്ത് വ�™്�™ ബ്�™േഡോ കത്തിയോ എടുക്കുമ്പോൾ അദ്ദേഹം ശാസിച്ച് പിന്തിരിപ്പിക്കുമായിരുന്നു. രക്തം കണ്ടാ�™ുള്ള പേടി അതുകൊണ്ടാണെന്നാണ് �-ണേശന്റെ പരാതി. ക�™്യാണത്തിന് ശേഷം �'രു നാൾ ഭാര്യ പുറത്തുപോയി വന്നപ്പോൾ കാറിന്റെ ഡിക്കിയി�™ൊരു നാടൻ കോഴിയേയും പിടിച്ചിട്ടോണ്ട് വന്നു.

" �-ണേശ് ഇതിനെയൊന്ന് ശരിയാക്കോ. തോരൻവച്ചാൽ ന�™്�™ ടേസ്റ്റ് ആയിരിക്കും.
ഭാര്യ കുളി കഴിഞ്ഞ് വരുമ്പോൾ �-ണേശൻ കൈയി�™ൊരു കത്തിയുമായിരുന്ന് വിറക്കുകയാണ്. കോഴിയെങ്ങോ ചാടിപ്പോയി.

" നമുക്ക് തൂക്കിക്കൊ�™്�™ാം . അതാ ന�™്�™ത്" അയാൾ പറഞ്ഞു.

ഭാര്യ അടിമുടിയൊന്നുഴിഞ്ഞ് നോക്കിയിട്ട് പറഞ്ഞു:

" ജസ്റ്റ് �™ീവിറ്റ്. ഞാൻ ചെയ്തോളാം. ഇത്തിരിയൊള്ളൊരു കോഴിയെ കൊ�™്�™ാമ്പറഞ്ഞപ്പോ.."

തന്റെ പുരുഷത്വത്തിന്റെ വി�™യിടിഞ്ഞുയെന്ന് തോന്നിയതിന് ശേഷമാണ് �-ണേശന്റെ പരാതി കൂടിയത്. പത്തുപറഞ്ഞ് കുറച്ചൊന്ന് ശാന്തനായപ്പോൾ വീടിന് ചുറ്റും �'രു റ�-ണ്ടടിച്ച് അയാൾ മടങ്ങി.

പിറ്റേന്ന് ഞായറാഴ്ചയാണ്. ധൃതിയി�™്�™. ഭാര്യക്ക് നേരത്തെതന്നെ �'രു മാര്യേജ് ഫങ്ഷന് പോകണമെന്ന് പറഞ്ഞിരുന്നു. രാവി�™െ എണീറ്റ് കൂട്ടിരിപ്പ് കാരനെ വിളിച്ചപ്പോൾ സ്വിച്ചോഫ്. എടുത്തവായ്ക്കൊരു കനത്ത തെറി. ഫോൺ തിരിച്ചിട്ടിട്ട് �-ണേശൻ കട്ടി�™ിൽ മ�™ർന്നു കിടന്നു. കുട്ടികൾ ബെഡ്റൂമിൽ �"ടിക്കളിച്ച് ബഹളം വയ്ക്കുന്നു.

" പോയീമ്പിള്ളേരെ. വ�™്�™ കാർട്ടൂണും ചെന്നിര്ന്ന് കാണ്. സ്വസ്ഥത തരൂ�™്�™ിവിടെ"

പിള്ളേർ അച്ഛന്റെ ടീ ഷർട്ടിൽ പിടിച്ച് വ�™ിച്ച് നിർഭന്ധിക്കുകയാണ്.

" അച്ഛാ കാൻ യൂ �-ീവ് അസ് എ കോയിൻ ഫോർ ടോസ്സിം�-് പ്�™ീസ്? "

ശ�™്യം കൂടിയപ്പോൾ അയാളെണീറ്റ് പത്തുരൂപായയുടെ �'രു നാണയമെടുത്ത് മേശപ്പുറത്തിട്ടുകൊടുത്തിട്ട് പിന്നെയും കിടന്നുറങ്ങി. എണീറ്റപ്പോൾ താമസിച്ചുപോയി.. മണി പത്തരയായി. ത�™േന്ന് താഴത്തെ മോട്ടോർ �"ടിക്കാൻ മറന്ന കാര്യമോർത്തു. മൂപ്പി�™ാനെന്തായോ എന്തോ?
പറമ്പുചുറ്റി പതുക്കെ താഴെയെത്തിയപ്പോൾ അകത്തുനിന്ന് ചോദ്യം

" നീ എപ്പോഴെത്തി. ഫ്�™ൈറ്റുണ്ടായിരുന്നോ? അവനും കൊച്ചുങ്ങളുമെവിടെ? "

" �-ീതുവേച്ചിയ�™്�™. കുട്ടു കുട്ടു.. അടവെന്നോടിറക്കര്ത്" മകൻ മുരണ്ടു.

മുറിയി�™േക്ക് കയറിയപ്പോൾ മൂത്രത്തിന്റെ വാട . തറയിൽ ചെറുതായിട്ട് മൂത്രം വീണിരിക്കുന്നു. ബാത്രൂമിൽ അങ്ങിങ്ങായി മ�™ം തെറിച്ചിരിക്കുന്നു.

�-ണേശന്റെ അച്ഛന്റെ ഭാരം താങ്ങാൻ പറ്റിയി�™്�™. അയാൾ നിന്ന് തുള്ളുകയാണ്

" പന്നപ്പണി കാണിക്കര്ത്. തന്തയാണെന്ന് ഞാനോക്കൂ�™്�™. തീർത്തുകളയും"

പ്രഭാകരൻ നായർ മെ�™്�™ മുറിവിട്ട് പുറത്തേക്കിറങ്ങി. മകൻ പുറകെയിറങ്ങി.

" ഇതെന്തോന്ന് കാണിച്ചത്. എന്തോന്നെന്ന്. ക്ഷമയളക്കാൻ നോക്കണാ?"

�-ണേശൻ നെഞ്ചുകൊണ്ട് അച്ഛനെയുന്തി.

" എന്തോന്ന് കാണിച്ചതെന്ന്?"

" നീ പോവാൻ നോക്ക്. പോ"

" പോവാനാ . എവിട?" മകൻ വീണ്ടുമുന്തി.

പ്രഭാകാരൻ നായർ വീണു. സ്ഥാനം തെറ്റിയ മുണ്ടിനെ അദ്ദേഹട വ�™ിച്ചടുപ്പിക്കാൻ നോക്കി.

" പോടാ ചെരപ്പേ. പോയി പെണ്ടാട്ടീരുടെ പറ. ഞാൻ ആയുസ്സറാത ചാവി�™്�™െന്ന്"

മകൻ നിന്നു അമറി വിറയ്ക്കുകയാണ്. വ�™ുതുകാൽ ആഞ്ഞ് ചവിട്ടിയുറപ്പിച്ചു.
വൃഷ്ണങ്ങൾ ഞെരിഞ്ഞ് പ്രഭാകരൻ നായർ പിടഞ്ഞു.
" കൊ�™്�™െടാ . കൊന്ന് തിന്ന് !"

ജനിപ്പിച്ച �™ിം�-ത്തിനെ �-ണേശൻ വ�™തുകാ�™ുകൊണ്ട് വിചാരണചെയ്യുകയാണ്. പ്രഭാകരൻ നായർ സർവ്വശക്തിയുമെടുത്ത് ഉരുണ്ട് മാറാൻ ശ്രമിച്ചു. മകൻ വിടുന്നി�™്�™ വ�™തുകാ�™ൂന്നിക്കൊണ്ടുതന്നെ തിരിഞ്ഞുകാ�™ൊന്ന് മാറ്റിച്ചവിട്ടി.


കുടമുടഞ്ഞു. അസ്ഥിചിതറി. അതി�™ൊന്ന് കാ�™ിൽ തറച്ചു. �-ണേശൻ ചോരകണ്ടു. ആടാൻ തുടങ്ങി തരിപ്പു പടർന്ന് കണ്ണിൽ ഇരുട്ടുകയറുന്നു. സർവ്വതും കറങ്ങുകയാണ്. ആടിമാറി സിമന്റ് കെട്ടിൽ കൈയ്യൂന്നി കുറച്ചു നേരം നിന്നു. തളർച്ചയൊന്ന് മാറിയപ്പോൾ കൈകൊണ്ട് നെറ്റിയി�™െ വിയർപ്പു വടിച്ചു. �-േറ്റ് തുറന്ന് തനിയാവർത്തനത്തിന്റെ പാതയി�™േക്കിറങ്ങി �-ണേശൻ കിതച്ചുകൊണ്ട് നടന്നു

***************************************















© 2022 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

34 Views
Added on February 2, 2022
Last Updated on February 2, 2022
Tags: malayalam short story

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing