Nilavil paranja nalu kadhakal-3 ; Marayāmam( Tree days)A Story by harishbabumalayalam short story
നി�™ാവിൽ പറഞ്ഞ നാ�™ു കഥകൾ-3
************************************** മരയാമം ********** മദ്ധ്യാഹ്നത്തിന് ശേഷം കുറച്ചു ചാറ്റൽ മഴയുണ്ടായിരുന്നു. എന്നാ�™തൊരു മഴനാളായിരുന്നി�™്�™. നീങ്ങിപ്പോകുന്ന മേഘശക�™ങ്ങളി�™ൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം, കുറച്ചക�™െയുള്ള മുളങ്കാടുകളെ കൂടുതൽ ശോഭയുള്ളതാക്കിമാറ്റി. വീടിനിടതുവശത്തെ ബെഡ്റൂമി�™െ ജാ�™കത്തിന്നരികിൽ, നേരത്തെ തയ്യാറാക്കിയിട്ടിരുന്ന മുറ്റത്ത് മഴത്തുള്ളികൾ വീണ് മണ്ണിന്റെ �-ന്ധമുയർന്നു.. ഭാര്യ പെട്ടെന്ന് മുറ്റത്തേക്കിറങ്ങി ആരുംകാണാതെ �'രു മരമായി മാറി. മകൾ സ്കൂൾവിട്ട് ബസിൽ കയറിയെന്ന മെസ്സേജ് കിട്ടിയിരുന്നു. സ്കൂൾബസിൽ കൂടെ വരുന്ന ആയയെ വിളിച്ച് അത് �'ന്നുകൂടി ഉറപ്പുവരുത്തി. ' മകൾക്ക് ആഹാരമെടുത്ത് ടേബിളിൽ വച്ചിട്ടുണ്ട്. ജ്യൂസ് ഫ്രിഡ്ജി�™ുണ്ട്. എടുത്ത് കഴിക്കാൻ പറയണേ. രാത്രിയി�™ത്തേക്ക് ചപ്പാത്തിയും മുട്ടക്കറിയുമുണ്ട്. അതുകഴിഞ്ഞ് വിറ്റാമിൻ �-ുളിക മറക്കരുതെന്ന് പറയണേ. രാത്രിയത്തെ പാ�™ും' എന്ന് ആയയ്ക്ക് നിർദ്ദേശം നൽകി. �'രാഴ്ചത്തേക്കുള്ള യൂണിഫോമുകൾ ഇസ്തിരിയിട്ട് വച്ചതിനും വിരിപ്പുകളും പുതപ്പുകള�™്�™ാം കഴുകിയുണക്കി വിരിച്ചതിനും ശേഷമാണ് ഭാര്യ മരമായി മാറിയത്. രണ്ട് ജോഡി ഷൂസ് പോളിഷ് ചെയ്ത് വച്ചിരുന്നു. ഹോംവർക്ക് ചെയ്യാൻ പെൻസി�™ും എറേസറും നോട്ടുബുക്കുകളും സജ്ജമാക്കിയിരുന്നു. മകൾ വന്നപ്പോൾ, രാവി�™െ ഇ�™്�™ാതിരുന്ന മരത്തെക്കണ്ട് കുറച്ചുനേരം അത്ഭുതപ്പെട്ടു നിന്നു. അമ്മയെ കാണുന്നുമി�™്�™. ഫോൺ കിടപ്പുമുറിയിൽ തന്നെയുണ്ട്. കുട്ടി ' അമ്മേ' എന്ന് വിളിച്ചുകൊണ്ട് വീട്ടി�™ും പരിസരത്തും കുറേ നടന്നു. പിന്നെ ഉറക്കെ കരയാൻ തുടങ്ങി. കരച്ചിൽ കേട്ട് അയൽവീട്ടുകാർ പുറത്തേക്കുവന്ന് കാര്യമന്വേഷിച്ചു. അമ്മയെ കാണുന്നി�™്�™. കുറേനേരം തിരഞ്ഞിതിനുശേഷം അവരി�™ാരോ �'രാൾ ഭർത്താവിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. �'രു മണിക്കൂറിനുള്ളിൽ ഭർത്താവ് �"ഫീസിൽ നിന്നെത്തി. യാഥൃശ്ചികമായി മുറ്റത്തൊരു മരം കണ്ടപ്പോൾ അയാളും തെ�™്�™ൊന്നന്ധാളിച്ചു. പിന്നെ വീട്ടിനുള്ളി�™േക്ക് കയറി ഭാര്യയുടെ ഫോണെടുത്തു പരിശോധിച്ചു. അവളുടെ വീട്ടി�™ും സുഹൃത്തുക്കളേയുമൊക്കെ വിളിച്ചു. �'രിടത്തുമെത്തിയിട്ടി�™്�™. കുറച്ചുകഴിഞ്ഞ് അയാൾ മരത്തിനടുത്തേക്ക് മെ�™്�™െ നടന്നുവന്ന് അതിന്റെ തടിയി�™േക്ക് മൂക്ക് അടുപ്പിച്ച് �-ന്ധം പിടിച്ചു. അതെ. ഭോ�-ിക്കുന്നവേളയിൽ കാമാസക്തികൊണ്ട് താൻ കവർന്നെടുക്കുന്ന സ്വന്തം പെണ്ണിന്റെ സ്ത്രൈണ�-ന്ധം. മെ�™്�™െയുള്ള ഇ�™യനക്കം. നശിച്ച മ�-നം. ഭാര്യയുടെ അതേ ശീ�™ുകൾ. അയാളുറപ്പിച്ചു. കാര്യങ്ങളച്ചട്ടായി. നശൂനം പിടിച്ചോള് മരമായി മാറിയിരിക്കുന്നു! ഏതാണ്ടൊരു മാസത്തിന് മുൻപ് ഭാര്യയുമായുണ്ടായ പിണക്കവും തുടർന്നുണ്ടായ വാക്കുയുദ്ധവും അയാൾ �"ർത്തെടുക്കാൻ ശ്രമിച്ചു. " ഞാനൊരു സാധു പെൺകുട്ടിയാണെന്ന് നിങ്ങൾക്കറിയാം. അതുകൊണ്ട�™്�™േ നിങ്ങളിങ്ങനെ" " ഞാനെങ്ങനെ?" "എനിക്ക് ആത്മഹത്യ ചെയ്യാൻ ധൈര്യമി�™്�™െന്ന് നിങ്ങൾക്കറിയാം. പിന്നെ എന്റെ മോള്. ജീവനെക്കാളേറെ സ്നേഹിക്കുന്ന അവളെ വിട്ട് �'ന്നിനും �'രുമ്പിട്ടിറങ്ങി തിരിക്കി�™്�™െന്നുമറിയാം. നിങ്ങളതിനെ മുത�™െടുക്കയാണ്. �™്�™്യോ? നിങ്ങളോടുള്ള മനുഷ്യ ജന്മം എനിക്ക് മടുത്തു. വേറെന്തെങ്കി�™ുമായി മാറിയാമതിയായിരുന്നു" " എന്നാ നീ പോയി ഏതെങ്കി�™ും കാട്ടുപോത്തായി പണ്ടാരമടങ്ങടി കുരിപ്പേ!" എന്നാൽ ഭാര്യ ഇങ്ങനെയൊരു തീരുമാനത്തി�™െത്തിച്ചേരുമെന്ന് അയാൾ കരുതിയതേയി�™്�™. ഇനി എന്താണ് ചെയ്യുക? സ്ഥിതി�-തികളെ ധൈര്യത്തോടെ നേരിടാൻ തന്നെ അയാൾ തീരുമാനിച്ചു. മകളുടെ കാര്യങ്ങൾ ചിട്ടയോടെ ചെയ്യുന്നതാണ് ഏറ്റവും വ�™ിയ വെ�™്�™ുവിളി. അവൾ അ�™്പം വാശിയുള്ള കൂട്ടത്തി�™ാണ്. എ�™്�™ാത്തിനും അമ്മ കൂടെ വേണം. കുളിപ്പിക്കാനും, ഉടുപ്പിക്കാനും, ഭക്ഷണം കൊടുക്കാനും, കളിപ്പിക്കാനും, പഠിപ്പിക്കാനും, സ്കൂളി�™യക്കാനുമെ�™്�™ാം. ആവശ്യമുള്ളത് �"ൺ�™ൈനിൽ വാങ്ങികൊടുക്കുമെന്ന�™്�™ാതെ മറ്റെ�™്�™ാം ഭാര്യാണ് ചെയ്തിരുന്നത്. തനിക്ക് പാചകവുമറിയി�™്�™. തു�™ാമഴ തകർത്ത നാളുകളിൽ ഭാര്യ, പാളിപ്പോയ സമവാക്യങ്ങൾക്കു മീതെ കടുത്ത മാനസിക സംഘർഷങ്ങളി�™ൂടെ കടന്നുപോവുകയായിരുന്നു. ജീവിതത്തെ വച്ച് കൂട്ടിയും കുറച്ചും കൊണ്ട് അവൾ കുറുകുന്ന ജാ�™കപ്രാവുകളെ നോക്കിയിരുന്നു. അ�™്�™െങ്കിൽ തൊടിയി�™ിത്തിരി വെയിൽ വീഴുമ്പോൾ ചി�™്�™കളിൽ ഊയ�™ാടുന്ന �"�™േഞ്ഞാ�™ിയെ. �'രു പക്ഷിയായി പറന്നുപോയാ�™െന്ത്? �'രു വേള �'രു മാൻപേടയായി കാട്ടി�™േക്കോടിയാ�™െന്ത്? പക്ഷെ തന്റെ മകൾ. അവൾ ചെപ്പുകൊട്ടുന്നതും, �"ടിക്കളിക്കുന്നതും വളരുന്നതും കാണണം. ടാബി�™െ �-ൂ�-ിളിൽ ഭാര്യ രൂപാന്തരണത്തിന്റേയും ഹത്യകളുടേയും വിചിത്രമായ ചരിത്രം ദർശിച്ചു. മക്കൾക്ക് പാ�™ും ബ്രഡും കരുതിവച്ചിട്ടു പോയവൾ സിൽവിയാ ഹ്യൂസ്. മകളേയും കൂടെ കൂട്ടിയവൾ ഹ്യൂസിന്റെ രണ്ടാം ബന്ധം ആസിയാ വേവിൽസ്. എ�™്�™ാമിട്ടെറിഞ്ഞുപോയവർ നന്ദിതയും ആൻ സെക്സറ്റണും. �'രു മ�-നിയായി കടന്നു പോയവൾ വെർജിനിയാ വൂൾഫ്. വീണ്ടും തിമിർക്കാനാരംഭിച്ച മഴയൊന്ന് ശമിച്ചപ്പോൾ അവൾ ജനാ�™യഴിയിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു. കണിക്കൊന്ന പെയ്യുന്നു. ബുദ്ധന് ബോധോദയം കിട്ടിയ ബോധിവൃക്ഷത്തേക്കാളും പെണ്ണിനൂർജ്ജം ,പെയ്യുന്നൊരു പാഴ്മരമാണെന്ന് നോട്ടുബുക്കിന്റെ താളിൽ പണ്ടെങ്ങോ കുറിച്ചതോർത്തു. പിന്നെ �'രു തീരുമാനത്തി�™െത്താൻ വിഷമമൊന്നുമുണ്ടായി�™്�™. ഏതാനും നാളുകൾ കഴിഞ്ഞ് അമ്മയെ ഫോണിൽ വിളിച്ചു. " എന്നെ എങ്ങനെയെങ്കി�™ുമങ്ങ് കെട്ടിച്ചയച്ചപ്പോൾ അമ്മക്ക് സന്തോഷമായി. �™്�™്യോ? ഉത്രത്തിൽ കാൽ, ശുദ്ധജാതകം എന്നൊക്കെ പറഞ്ഞ് ചേരുംപടി ചേർക്കാതെ �'ഴിച്ചപ്പോൾ സമാധാനമായി. അച്ഛനായിരിക്കും കൂടുതൽ സന്തോഷിക്കുന്നത്. അത് ഇത്രയും വർഷം കഴിഞ്ഞിട്ടും തീർന്നമട്ടുണ്ടാവി�™്�™. �™്�™്യോ? മോളുടെ താ�™ികെട്ട് നടന്നുകാണാനായി നേർന്ന നേർച്ചകളെ�™്�™ാം ചോറ്റാനിക്കരയി�™ും മൂകാംബികയി�™ും നടത്തി രസിക്കുന്നുണ്ടാവും അച്ഛൻ. �™്�™്യോ? സന്തോഷിച്ചോ. ഞാനിവിടെക്കിടന്ന്... താഴതി�™െ കേശുമ്മാമൻ തടമെടുക്കാൻ വരുമ്പോൾ ഇത്രത്തോളം വരാൻ പറയ്വോ അമ്മ" കേശുമ്മാമൻ ചോദിച്ചു: " മോള് മുറ്റം കിളച്ച് കൃഷി തുടങ്ങാൻ പോവ്വ്വാ? " "ങ്ഹും" " ന�™്�™തേന്നേ. ഇന്നത്തെ കാ�™ത്ത് �'രു ചേമ്പോ ചേനയോ നട്ടുവളർത്ത്ണ കുട്ടീളെ കാണാനി�™്�™ാണ്ടായേ. എ�™്�™ാരും പരിശ്ക്കാരികളായി�™്�™േ" മോളും ചോദിച്ചു: " മമ്മായിവിടെ �-ാർഡൻ സെറ്റ് ചെയ്യാൻ പോകുവാ?" " അതേ�™്�™ോ പൊന്നേ" മകൾ കൂട്ടുകാരോടെ�™്�™ാം അഭിമാനത്തോടെ പറഞ്ഞു: " സീ വീ യാർ �-ോയിം�-് ടു ഹേവ് എ വണ്ടർഫുൾ �-ാർഡൻ. ഞാനെന്നും റോസസ് ചൂടുമ�™്�™ോ" �™ാപ്ടോപ്പിൽ കണ്ണും നട്ടിരുന്ന ഭർത്താവ് ചെറുതായിട്ടൊന്ന് മുരണ്ടു: " മുട്ടത്തോടും വളംനാറ്റവും കൊണ്ടിനിയിവിടെ ഇരിക്കപ്പൊറുതിയുണ്ടാവൂ�™്�™" ഏറെ നാൾ താമസിയാതെ തന്നെ ഭവനം രൂപാന്തരണത്തിന് സാക്ഷിയായി. അസ്തമനസൂര്യനെ എതിരേറ്റുകൊണ്ട് മരം ഇ�™കൾകൂപ്പി നിന്നു. ചപ്പാത്തിയും മുട്ടക്കറിയും കൊണ്ട് ഭർത്താവ് അന്ന് അഷ്ടികഴിച്ചു. ഭാര്യയെത്രനാളിങ്ങനെ മരവേഷം കെട്ടിയാടുമെന്ന് തനിക്കൊന്ന് കാണണമെന്നായിരുന്നു അയാളുടെ ചിന്ത. മടുക്കുമ്പോൾ ഇ�™കളെ�™്�™ാം കൊഴിച്ചിങ്ങ് പോരും. അ�™്�™ാതെന്ത്? കുഞ്ഞുറങ്ങുന്നി�™്�™ അമ്മയെ കാണണമെന്ന് വാശി. പണ്ട് പണ്ട് ഈസോപ്പിന്റെ ബുക്കിൽ �'രു കൊറ്റിയും കുറുക്കനുമുണ്ടായിരുന്നു. അ�™്�™�™്�™ ബുക്കി�™�™്�™. �'രിടത്തൊരിടത്ത് �'രു കൊറ്റിയും കുറുക്കനും അ�™്�™െങ്കിൽ വേണ്ട വളരെ പണ്ട് ബ�™്�™ു എന്നൊരു കരടിയുണ്ടായിരുന്നു. അങ്ങനെ കഥകൾ മാറ്റിമാറ്റി പറഞ്ഞ് അയാളുറങ്ങിപ്പോയി. കുറേക്കഴിഞ്ഞ് മകളും. എ�™്�™ാ ദിവസവും താനുറങ്ങിക്കഴിഞ്ഞ് അവിടെയെന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അയാളിൽ �'രു സംശയമുയർന്നു. രാവി�™െ ഏതാനും ഇ�™കൾ മുറിക്കകത്ത് കാണുകയും ചെയ്യും. അയാൾ ഉറക്കം നടിച്ചു കിടന്നു. ജാ�™കത്തി�™ൂടെ മരത്തിന്റെ നാമ്പുകൾ കടന്ന് വന്ന് മകളെ തഴുകിയുറക്കുന്നു. മന്ദമായൊരു താരാട്ടു കേട്ടു. ' �"മനത്തിങ്കൾ കിടാവോ'. മരത്താരാട്ട്. പിന്നെ അയാൾ �'ട്ടും താമസിച്ചി�™്�™. അതിരാവി�™െ തന്നെ കുടുംബവീട്ടിൽ പോയി വെട്ടുകത്തി കൊണ്ടുവന്ന് മരത്തിന്റെ ശാഖകൾ കുറേ വെട്ടി നി�™ത്തിട്ടു. " കൂടുത�™ുണ്ടാക്കടി കോപ്പേ! അവളെ വളർത്താനെനിക്കറിയാം." മരംഏതാനും തുള്ളി ചോര പെയ്തു. നാട്ടി�™ും �"ഫീസി�™ുമൊക്കെയുള്ള പരിചിത മുഖങ്ങളിൽ കണ്ടു തുടങ്ങിയ പരിഹാസം അയാൾക്ക് നേരിടേണ്ടി വന്നു. " അറിഞ്ഞോ കളത്തറത്തെ പദ്മിനിയമ്മയുടെ മരുമോള് മരജന്മം കൊണ്ടു. കേട്ട് കേഴ്വിയുണ്ടാ? ഇങ്ങനെയുമുണ്ടാ പ്രതിഭാസങ്ങള്!" കൊളീ�-്സിൽ ചി�™ർ അവിടെയുമിവിടേയുമിരുന്ന് �"രോന്ന് തൊടുത്തു വിട്ടു. "കളത്രം ഹരിതം!" " സാറിന് വരം �™ഭിച്ച�™്�™ോ" �'രു കുട്ടി പറഞ്ഞു. " ഇനിയൊരു ഊഞ്ഞാ�™ുകെട്ടിയങ്ങ് ആടിയാൽ പോരേ? മരഭാ�-്യവാൻ" "മിസ്സിസ് ഭൂമിക്കൊരു കുടപിടിച്ച�™്�™േ? അഭിസാറ് പറഞ്ഞറിഞ്ഞാരുന്നു" സെക്യൂരിറ്റി ദാമോദരേട്ടന്റെ അന്വേക്ഷണം. എന്നാൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞ് വിവാഹ വാർഷികം വന്നപ്പോളാണ് അയാൾ ശരിക്കും ഞെട്ടിപ്പോയത്. �"ഫീസി�™ുള്ളവർ ചേർന്ന് നൽകിയ സമ്മാനം. സ്നേഹാദരങ്ങളോടേ.. ഭാര്യക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടുകൂടിയും.. �'രു വ�™ിയ പായ്ക്കറ്റ് ജൈവവളം. " ഇന്നാടി നിന്റെ തള്ളയ്ക്ക് കൊണ്ടിട്ടോട്. പണ്ടാരം വ�™ിച്ചെടുക്കട്ട്" അയാൾ മകളോട് �'ച്ചയെടുത്തു. കുഞ്ഞുമകളുടെ ചൊടിയും ചിരിയുമൊന്നും കാണാതെ മരം ഇ�™കൾ വാടി നിന്നു. ഋതുഭേദങ്ങളെക്കുറിച്ചായിരുന്നു ഭർത്താവ് ചിന്തിച്ചുകൊണ്ടിരുന്നത്. മരങ്ങളെ വ�™്�™ാതെയങ്ങ് അ�™ട്ടുന്ന ഏതെങ്കി�™ുമൊരു ഋതുവിനെ കൂട്ടുപിടിക്കാൻ കഴിയുമോ? �'രു കൊടിയ വേനൽക്കാ�™ം. അ�™്�™െങ്കിൽ ഹൃദയങ്ങളെത്തന്നെയും മരവിപ്പിക്കുന്ന അതിശൈത്യം. പൂക്കാനും കായ്ക്കാനും കഴിയാതെ സ്വയം ശപിക്കാൻ മരങ്ങളെ പ്രേരിപ്പിക്കുന്ന �'രു വസന്തമുണ്ടോ? എന്തായാ�™ും ഇവൾ ഏതുവരെ പോകുമെന്ന് തനിക്കൊന്ന് കാണണം. അയാൾ നിരന്തരം മരവീക്ഷണം നടത്തി. പക്ഷികൾ കൂടുവയ്ക്കുന്നുണ്ടോ, ചി�™്�™കൾ ഉണങ്ങുന്നുണ്ടോ എന്നെ�™്�™ാമറിയാൻ. ചി�™പ്പോഴൊക്കെ മരത്തിന്റെ ചുവട്ടിൽ വന്ന് നിന്നുകൊണ്ട് അയാൾ ചെറുതായിട്ടൊന്നമറി: " പൂവും കായുമി�™്�™ാത്ത മരമച്ചി. �'രു കാക്കക്ക് പോ�™ും വന്നിരിക്കണോന്നി�™്�™. ആകെ �-ുണമെന്ന് പറയുന്നത് കുറച്ച് തണ�™ാണ്. അതിന് തക്ക ചവറും പൊഴിക്കുന്നുണ്ട്. കൂടുതൽ ചവർ പൊഴിക്കാതെടി ചൂ�™േ! അറപ്പുവാളിന് തീർത്തുകളയും ഞാൻ." ആ ഇടവപ്പാതിയിൽ മരം ആദ്യമായി പെയ്തു. തൊടിയി�™െ കെട്ടിൽ ദുഃഖിച്ചിരുന്ന മകൾ ആദ്യത്തെ മഴ കുറേ നനഞ്ഞു. പിന്നെ മരത്തിന് ചുവട്ടി�™േക്ക് �"ടിക്കയറി. കുഞ്ഞേ പനി പിടിക്കും എന്ന് അയാൾ വഴക്ക് പറഞ്ഞിട്ടും കേട്ടി�™്�™. പനി പിടിക്കുക തന്നെ ചെയ്തു. അത് മൂർച്ഛിച്ചു. ടൈഫോയിഡായി. തുടരെത്തുടരെയുള്ള ആശുപത്രി വാസം. മരം, കാറ്റിൽ പോ�™ും ച�™ിക്കാനാകാതെ സ്തബ്ധയായി നിന്നു. ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടുവന്ന് കുറച്ച് നാളുകൾ കഴിഞ്ഞ് �'രു ദിവസം ഭർത്താവ് �"ഫീസിൽ നിന്ന് വന്നപ്പോൾ മകളെ കാണാനി�™്�™. കൺമഷിയുടെ കുപ്പിയും, കളർ പെൻസി�™ും, കഥാപുസ്തകവും, ബാർബിയുടെ പാവകളും മരത്തണ�™ിൽ കിടന്നിരുന്നു. മകളൊരു വള്ളിയായി മാറി അമ്മമരത്തിൽ പടർന്നിരിക്കുന്നു. അയാൾ അ�™മുറയിട്ട് കരഞ്ഞുകൊണ്ട് തറയിൽ കിടന്നുരുണ്ടു. " എന്റെ മോളേയും കൊണ്ടുപോയി�™്�™േടീ കാളീ!" രൂപാന്തരണത്തിന്റെ സാധ്യതകൾ ™ോകമെങ്ങും ഉപയോ-പ്പെടുത്തിക്കൊണ്ടിരിക്കെ ,അതിന്റെ രാഷ്ട്രീയം അത്ഭുതാവഹം തന്നെയാകുന്നു. അതിനെ പ്രണയിക്കുന്നവർ, മറുവശത്ത് അത് വശമി™്™ാത്തവർ.. അവർക്കിടയിൽ തളം കെട്ടുന്ന അസ്വാരസ്യങ്ങൾ. അവയുടെ ചിത്രങ്ങളെ™്™ാം വിചിത്രം തന്നെ. അയാൾ നാൾക്കുനാൾ പോകെ 'രു മ-നിയായിത്തീർന്നു. "ഫീസിൽ നിന്ന് തുടരെത്തുടരെ ™ീവെടുത്തു. എന്തിന് "ഫീസിൽ പോകണം? 'രു കൈകുടന്ന ജ™വും, കുറച്ച് ഇളങ്കാറ്റും, 'രു തുണ്ട് വെയി™ും മാത്രം ആവശ്യമുള്ള തന്റെ മകൾക്ക് വേണ്ടിയോ ടൈയും കെട്ടിപ്പോയി സമ്പാദിക്കുന്നത്?. അയാൾ താടിക്ക് കൈയ്യും കൊടുത്ത് മരത്തിനേയും വള്ളിയേയും നോക്കിക്കൊണ്ട് ചുവട്ടിൽ കുത്തിയിരിക്കുന്നത് പതിവാക്കി. വീട്ടിൽ കയറണമെന്ന് തന്നെയി™്™ാണ്ടായി. ഉച്ചക്ക് വ™്™ കഞ്ഞിയോ പയറോ പാചകം ചെയ്യാനായി കയറും. പിന്നെ വീണ്ടും വന്ന് കുത്തിയിരിപ്പ് തുടരുകയും ചെയ്യും. "ഫീസിൽ വരാതായപ്പോൾ ബോസ് വിളിച്ചു. " മിസ്റ്റർ ഹരീഷ് ബാബു നിങ്ങളിനിയും ആബ്സന്റായാൽ ഞങ്ങൾക്ക് തുടർ നടപടികൾ സ്വീകരിക്കേണ്ടി വരും" " മാഡം ഞാൻ രാജിവയ്ക്കാനാ-്രഹിക്കുന്നു. ഇനി പറയുന്നത് എന്റെ രാജിയായി സ്വീകരിക്കുമോ? " എന്താ പറയാനുള്ളത്? കേൾക്കട്ടേ" അയാൾ 'ന്ന™റി: " ഫോണിൽ കിടന്ന് പൂച്ചാട്ട് വിളിക്കാതെ വച്ചിട്ട് പോടി അളിഞ്ഞ ചാളേ! നന്ദി" മാഡം പേടിച്ച് ഫോൺ കട്ട് ചെയ്തു. അയാൾ ഫോൺ തറയി™െറിഞ്ഞ് തരിപ്പണമാക്കിയതിന് ശേഷം മരത്തിന്റെ ചുവട്ടിൽ വന്ന് കുത്തിയിരുന്നു. "ജോ™ിപോയി. എത്രത്തോളമിങ്ങനെ പോകും? നാശംപിടിച്ചോള്ടെ നയം എന്താണെന്നറിയണം. കൊഞ്ച് ചാടിയാൽ എത്രത്തോളമെന്ന് എനിക്കൊന്ന് കാണണം" സ്വന്തം കാര്യങ്ങളെ™്™ാം ഉപേക്ഷിച്ച് അയാൾ നിരന്തരം മരചിന്തകളെ താ™ോ™ിച്ചു. വിചിത്രമായ ചിന്തകൾ. രൂപാന്തരണത്തെക്കുറിച്ചും ഭർത്താവ് ചിന്തിക്കാതിരുന്നി™്™. 'രു മരുഭൂമിയായി മാറി ഇവളെയങ്ങ് വരട്ടിക്കളഞ്ഞാ™ോ? പക്ഷെ എന്റെ മകൾ.. കൊതിപ്പിക്കുന്ന 'രു പുഴയായി 'ഴുകാം. ദാഹിച്ച് വ™ഞ്ഞ്, ഈ കുരിശ് വേരുകളും കൊണ്ട് വരുമ്പോൾ 'രു തുള്ളി കൊടുക്കാതെ കണക്ക് ചോദിക്കണം. ഭാര്യാസുഖം കിട്ടാതെയും അയാൾ നിരാശനായി. രമ്യതയി™ായിരിക്കുമ്പോൾ കെട്ടിയോള് സന്തോഷത്തോടെ വഴങ്ങിത്തന്നിരുന്നത് അയാൾ "ർത്തു. കൂപ്പി™െ ആൾക്കാരെ വിളിപ്പിച്ച് ചുവടോടെ മുറിച്ചിട്ട്, ശിഖരങ്ങളെ വ™ിച്ചകത്തി തായ്ത്തടിയെ ഭോ-ിച്ചാ™െങ്ങിനിരിക്കും പണ്ടാരമടങ്ങാൻ! കുറച്ചു നാളുകൾ കഴിഞ്ഞ് വസന്തം വന്നെത്തിയപ്പോൾ അയാൾ മൺവെട്ടികൊണ്ട് മരത്തിന് ചുറ്റും തടമെടുത്ത് വളമിട്ടു. എ™്™ാം മകൾക്ക് വേണ്ടി മാത്രമാണെന്ന് സ്വയം പറഞ്ഞു. " മോളെ മറ്റൊരു മരത്തി™േക്ക് പടർത്താൻ കഴിഞ്ഞിരുന്നെങ്കിൽ, വെട്ടിമുറിച്ച് വിറകാക്കി, മുറ്റത്തൊരോട്ടുരുളിയിൽ നെയ്പ്പായസമുണ്ടാക്കി അമ്പ™പ്പുഴ കൊണ്ടു പോയി നിവേദിച്ചേനേ ഞാൻ" ഋതുക്കളോരോന്ന് കഴിയുമ്പോഴും അയാൾ പറഞ്ഞു: " അടുത്തതും കൂടി നോക്കും. പിന്നെ ഞാൻ വച്ചേക്കൂ™ാ" ചി™പ്പോഴൊക്കെ അയാൾ കാക്കകളേയും മറ്റും കൈ കൊട്ടി മരത്തി™ിരിക്കാൻ ക്ഷണിച്ചു. -്രീഷ്മത്തിൽ ചി™ മണിക്കുരുവികൾ കൂടുകൾ തൂക്കാൻ വട്ടം കൂട്ടിയപ്പോൾ അയാൾ ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചു. താടിയും മുടിയും വളർത്തി, കുളിക്കാതെ വെറുമൊരു ട്ര-സർ മാത്രം ധരിച്ചുകൊണ്ടയാൾ കുത്തിയിരിപ്പ് തുടർന്നു. നേരത്തെ പ്രസ്താവിച്ച മെറ്റമോർഫോസിസിന്റെ ചിത്രങ്ങളി™േക്ക് 'ന്നുകൂടി മടങ്ങി വരാം. അതിനെ സ്നേഹിക്കാൻ പഠിച്ചവർക്കും, ഭയക്കുന്നവർക്കും ഇടയി™െ അപശ്രുതികൾ. തുടർന്നുള്ള മ-നം. അതിൽ നിന്ന് സങ്കീർണ്ണതകൾ ഉത്ഭവിക്കുന്നു. ചുംബനങ്ങളിൽ വിമുഖത, ഭോ-ങ്ങളിൽ മടുപ്പ്, അഭിമാനത്തെ വാക്കെറിഞ്ഞ്, മുള്ളെറിഞ്ഞ് മുറിവേൽപ്പിക്കൽ, അസ്തിത്വത്തെ എറിഞ്ഞുടയ്ക്കൽ. നാശംപിടിച്ചോള്ടെ 'ടുക്കത്തെ മിണ്ടാട്ടമി™്™ായ്മയാണ് കുടുംബം തകർക്കുന്നതെന്ന് ഭർത്താവ് പരാതിപ്പെട്ടിരുന്നു. അതും 'ന്നും രണ്ടും ദിവസങ്ങള™്™. മാസങ്ങൾ. 'രിക്ക™ത് അവസാനിച്ചത് മകളുടെ ആശുപത്രി വാസത്തി™ാണ്. അത് പൊട്ടി മുളക്കുന്നതാകട്ടെ ചി™ സന്ദർഭങ്ങളി™െ മുനയുള്ള വാക്കുകളിൽ നിന്നും. "അച്ചികളായാ ചെന്ന് കേറുന്നിടത്തെ പേരും മഹിമയും നോക്കണം. എന്റെ കുടുംബത്തി™െ സ്ത്രീകളാരും നാട്ടിൽക്കിടക്കുന്ന കടകൾതോറും കയറിയിറങ്ങിയിട്ടി™്™. പുറംപണിക്കാരെ കൊണ്ട് ചെയ്യിച്ചിട്ടേയുള്ളു. കു™ീനയായി ജീവിക്കണം. വിദ്യാഭ്യാസത്തിന്റെ വി™കാണിക്ക്" " ഞാൻ നിങ്ങടെയമ്മേപ്പോ™െയാവണമെന്ന്. ™്™്യോ? എനിക്ക് ഞാനേ ആവാൻ പറ്റൂ" "അതെ. വളർന്ന ശീ™ങ്ങൾ മാറ്റാൻ പാടാണ്" നശിച്ച "ർത്തഡോക്സ് മെന്റാ™ിറ്റി കൊണ്ടുപോയി കട™ി™െറിയണമെന്നായി ഭാര്യ. ഇങ്ങനെ ചി™ നിസ്സാര സംഭവങ്ങൾ. 'രിക്കൽ ഭാര്യ പുറത്തോട്ടിറങ്ങാൻ നേരത്ത് ഭർത്താവ് എടുത്ത വായ്ക്ക് പറഞ്ഞു: " കൂളിം-് -്™ാസ്സും വച്ച് ഈ കുട്ടിപ്പാവാടയുമിട്ടോണ്ട് നീ എവിടെപ്പോയാ™ുമെനിക്കൊന്നുമി™്™െടീ. അടിയി™ിട്ടിരിക്കണ്ത് വി™പിടിപ്പൊള്ള വിക്ടോറിയാ സീക്രട്ടാണെന്ന് നാട്ടാരറിയാൻ വേണ്ടിയായിരിക്കും. പഠിച്ചതെ പാടാൻ കഴിയൂ. വ്യഭിചരിക്കാൻ പോയാ™ും അന്തസ്സോടെ പോണോടി!" സിനിമയെന്നും മോഡ™ിം-െന്നും പറഞ്ഞ് അങ്കണ്ടജാതികളുടെ കൂടെക്കിടന്ന് അന്തിവെളിപ്പിക്കുന്നത് നിങ്ങളുടെ കുടുംബത്തി™െ കൊച്ചുങ്ങളാണെന്ന് തിരിച്ചടിച്ചുകൊണ്ട് ഭാര്യ പൊട്ടിക്കരഞ്ഞു. ഇങ്ങനെ ചി™ നിസ്സാര സന്ദർഭങ്ങൾ. മ-നം സങ്കീർണ്ണമായപ്പോൾ, 'രു പടി ചാടി മുന്നിൽ കയറാനായി ഭർത്താവ് ചാറ്റ് സൈറ്റുകളിൽ ചെന്ന് സെക്സ്റ്റിം-് നടത്തുകയും, ഭാര്യയുടെ മുൻപിൽ വച്ച്, ന-രത്തി™െ കാൾ -േൾസിനെ ഫോണിൽ വിളിക്കുകയും ചെയ്തു. അങ്ങനെ അഭിമാനം ഉടഞ്ഞുതകരുകയും, നി™നിൽപ്പ് തന്നെ കെണിയ™കപ്പെട്ടുപോയി എന്നു തോന്നുകയും ചെയ്ത നിമിഷങ്ങളി™ാണ് ഭാര്യ ടാബിൽ രൂപമാറ്റങ്ങളെക്കുറിച്ച് സെർച്ച് ചെയ്യാനാരംഭിച്ചത്. കണ്ണിമ വെട്ടാതെ, കാറ്റി™ാടുന്ന കുരുവിക്കൂടുകളെയും വീക്ഷിച്ചുകൊണ്ട് ഭർത്താവിരുന്നു. തന്റെ ജീർണ്ണിച്ച അവസ്ഥയേയും ആൾക്കാരുടെ നോട്ടത്തേയും അയാൾ അവ-ണിച്ചു. നിരന്തരമായി വൃക്ഷചിന്തനം നടത്തിക്കൊണ്ടിരിക്കുമ്പോൾ എന്താ സംഭവിക്കുക? വൃക്ഷം 'രു സമസ്യയായി മാറുന്നു. സമസ്യക്കുള്ള ആത്യന്തികമായ പരിഹാരമെന്ന നി™യിൽ, ഭർത്താവ് ദൃഢമായ നാ™് സമവാക്യങ്ങളിൽ എത്തിച്ചേർന്നു. 'ന്നുകിൽ തനിക്കുമൊരു മരമായി പടർന്ന് പന്ത™ിച്ച്, അവളെ ഞെരുക്കിയടക്കിയങ്ങ് വാണിടാം. അ™്™െങ്കിൽ ഈപ്പറഞ്ഞപോ™െ 'രു നിയോ-മായി കണ്ടാ™ോ? എന്നും രാവി™െയെണീറ്റ് വെള്ളംകോരി വളമിട്ട് , പൂന്തോട്ടത്തിൽ സു-ന്ധം പരത്തുന്ന 'രു പനിനിർച്ചെടിയെപ്പോ™െ പരിപാ™ിച്ചാ™ോ? ചി™പ്പോൾ തോന്നും കുറേ എണ്ണ കോരിയൊഴിച്ച്, നിർത്തിക്കൊണ്ട് തന്നെ പച്ചയ്ക്കങ്ങ് തീയിടണമെന്ന്. ഇതൊന്നുമ™്™െങ്കിൽപ്പിന്നെ 'രു മുഴം കയർ വാങ്ങിക്കൊണ്ട് വന്ന്, ബ™മുള്ളൊരു ശിഖരം നോക്കി കെട്ടിത്തൂങ്ങിയങ്ങ് ചത്തുകളഞ്ഞാ™െന്ത്? എന്തായാ™ും മതിഭ്രമംകൊണ്ടോ അ™്™ാതെയോ അയാൾ, ചി™പ്പോഴൊക്കെ വള്ളിയെ തഴുകുകയും മരത്തേയും ചേർത്ത് കെട്ടിപ്പിടിച്ച് നിൽക്കുകയും ചെയ്തു. "മകളേ.. എന്റെ മരപ്പെണ്ണേ!" മധുവിധു നാളുകളിൽ, ആവേശത്തോടെ അവർ പരസ്പരം ചുണ്ടുകൾ കൊണ്ട് ചുണ്ടുകളെ കവർന്നെടുത്തിരുന്ന സുന്ദരനിമിഷങ്ങൾ അയാളുടെ മനസ്സി™ൂടെ കടന്നുപോയി. 'പ്രിയപ്പെട്ട ™ിപ് ™ോക്ക് പരീക്ഷണവേളകൾ' എന്ന് ഭാര്യ പേരിട്ട് പുന്നാരിച്ചിരുന്നവ. പക്ഷെ എ™്™ാം നനഞ്ഞു വിറങ്ങ™ിച്ചതും അവ്യക്തവുമായ "ർമ്മശക™ങ്ങളായി അവശേഷിക്കുന്നു. അമ്മയുംഅച്ഛനും വന്നു വിളിച്ചു. " മോനേ വീട്ടിൽ പോകാം. ഇതെന്ത് കോ™മാ. പോയോരൊക്കെ പോയി™്™േ?" " ദേണ്ടേ 'രു പൂമരം. വള്ളിയുമുണ്ട്" മരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാളൊന്ന് ചിരിച്ചു. "ഫീസി™െ സുഹൃത്തുകളായിരുന്ന ചി™രും വന്നു കണ്ടു. " അങ്ങേർക്ക് ഭാര്യയെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. അതായിരുന്നു എ™്™ാത്തിനും കാരണം" 'രാൾ പറഞ്ഞു. " ഏയ് അ™്™. അയാൾ ഭാര്യയേയും മകളേയും വ™്™ാതെ സ്നേഹിച്ചിരുന്നു എന്നാ തോന്ന്ണ്" " എന്തായാ™ും വയ്യാണ്ടായിരിക്ക്ന്നു" സമവാക്യങ്ങൾ കണ്ടെത്തിയെങ്കി™ും 'ന്നും നടപ്പി™ാക്കാൻ അയാൾക്ക് കഴിഞ്ഞി™്™. അതിന് തുനിഞ്ഞതുമി™്™. കുറച്ചു നാൾകൂടി കയറിനെക്കുറിച്ചും പനിനീർച്ചെടിയെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരുന്നതിന് ശേഷം 'രു സന്ധ്യക്ക്, " മരം പൂമരം മരമർമ്മരമരമരമർമ്മരമര... " എന്നൊക്കെയുരുവിട്ടുകൊണ്ട് നി™ാവിൽ കുളിച്ചുകിടന്ന മുളങ്കാട്ടിന്നരികി™ൂടെ അയാൾ നടന്നകന്ന് പോയി. അപ്പോൾ ഇങ്ങനെ ചിത്രങ്ങൾ നോക്കി വരുമ്പോൾ , രൂപഭ്രംശം എന്ന ക™ മാ™ോകരുടെയിടയിൽ സങ്കീർണ്ണമായി വ്യാപരിച്ചിരിക്കുന്നു എന്ന് കാണാൻ കഴിയും.മേൽപ്പറഞ്ഞ ചിത്രം ചെറിയൊരു കാ™ഘട്ടെത്ത കാട്ടിത്തരുന്നു. കേവ™ം കുറേ നാളുകൾ. അതിനെ മരനാളുകൾ എന്നു വിളിക്കാം. അതി™ൊരു യാമത്തെ എന്തെന്ന് വിളിക്കും? മരയാമമെന്നോ? **************** ഹരീഷ് ബാബു. © 2018 harishbabu |
Stats
55 Views
Added on December 20, 2018 Last Updated on December 22, 2018 Tags: malayalam short story, fiction Authorharishbabumumbai, IndiaAbouti am a fiction writer both in English and my mother tongue , Malayalam more..Writing
|